Post Category
ഏകദിന പരിശീലനം
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി പെരിന്തല്‍മണ്ണ താലൂക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് / മുന്‍സിപ്പാലിറ്റിയിലെ സി.ഡി.എസ്,എ.ഡി.എസ് അംഗങ്ങള്‍ക്ക് ഫെബ്രുവരി 14ന് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. അങ്ങാടിപ്പുറം നാരായണ മേനോന് സ്മാരക ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതലാണ് പരിശീലനം. താലൂക്കിലെ എല്ലാ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments