Skip to main content

ഡെസ്‌ക്കുകളും ബെഞ്ചുകളും വിതരണം ചെയ്തു

മങ്കട ഗ്രാമപഞ്ചായത്ത് 2019- 20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി വെള്ളില ജി.എല്‍.പി സ്‌കൂളിന് 1,45,000 രൂപ ചെലവില്‍ 28 ഡസ്‌ക്കുകളും 28  ബെഞ്ചുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.രമണി ഡെസ്‌ക്കുകളും ബെഞ്ചുകളും പ്രധാനാധ്യാപികക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ സി.പി. നസീറ അധ്യക്ഷയായി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ബാസ് അലി, സ്ഥിരം സമിതി അധ്യക്ഷയായ സി.കെ. സുബൈദ, റസിയ, അംഗങ്ങളായ  മാമ്പറ്റ ഉണ്ണി, കെ.സുബൈദ, കുട്ടാനു, പി.ടി.എ പ്രസിഡന്റ് ഇ. ചന്ദ്രശേഖര്‍, എം.ടി.എ  പ്രസിഡന്റ് ഷീല, അബുബക്കര്‍,  രാജ ഊട്ടുപുറത്ത്,  ഗീത ടീച്ചര്‍, മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date