Skip to main content

ജി.ഐ.എസ് അധിഷ്ഠിത പദ്ധതി രൂപീകരണം: വിവരശേഖരണവുമായി സഹകരിക്കണം

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ജി.ഐ.എസ്) വഴി  ലേബര്‍ ബഡ്ജറ്റ് തയ്യാറാക്കുന്നതിനായി  ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടത്തുന്ന വിവരശേഖരണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കാവനൂര്‍, പുല്‍പറ്റ, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, തുവ്വൂര്‍, കരുളായി, കോഡൂര്‍, ആനക്കയം തുടങ്ങിയ എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് വിവരശേഖരണം ആരംഭിച്ചിട്ടുള്ളത്. 
വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് വേണ്‍ ആനൂകൂല്യങ്ങള്‍ കണ്‍െത്തി മൊബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുന്നതിനായാണ് വിവരശേഖരണം നടത്തുന്നത്. പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ ആവശ്യമുണ്‍്  എന്നത് മാത്രമേ വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മറ്റ് വിവരങ്ങളൊന്നും പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്നില്ല. വിവരശേഖരണത്തില്‍ ഉള്‍പ്പെടാത്ത ഒരു കുടുംബത്തിനും അടുത്ത മൂന്ന് വര്‍ഷത്തേക്ക്  തൊഴിലുറപ്പ് പദ്ധതിയിലൂടെ യാതൊരു ആനൂകൂല്യവും ലഭിക്കുന്നതല്ലന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ഫെബ്രുവരി 20നകം വിവരശേഖരണം പൂര്‍ത്തിയാവും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരുന്ന മൂന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലയളവില്‍ ഏറ്റെടുക്കുവാന്‍ പോകുന്ന മുഴുവന്‍ പദ്ധതികളും ജി.ഐ.എസ്  അധിഷ്ഠിത പ്ലാനിങ് വഴി കണ്‍െത്തണം എന്നാണ് കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം. അതിനായി സംസ്ഥാനത്ത് 304 ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കുകയും പദ്ധതിയുടെ ആദ്യപടിയായി  100 ഗ്രാമപഞ്ചായത്തുകളില്‍  ഫെബ്രുവരി അഞ്ച് മുതല്‍ വിവരശേഖരണം ആരംഭിക്കുകയും ചെയ്തു.
 

date