Skip to main content

വണ്ടൂര്‍  ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി രൂപീകരണ  ഗ്രാമസഭ ചേര്‍ന്നു

 

വണ്ടൂര്‍  ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.നാരായണന്‍ അധ്യക്ഷനായിരുന്നു.
മൂന്ന് കോടി എട്ട്ലക്ഷം രൂപയുടെ മേഖലാ നിബന്ധനകളും നീക്കിവെപ്പും ഉള്‍പ്പെടുത്തിക്കൊണ്‍് 7,25,51,000 (ഏഴ് കോടി ഇരുപത്തി അഞ്ച് ലക്ഷത്തി അമ്പത്തി ഒന്നായിരം) രൂപയുടെ മൊത്തം അടങ്കലുകളുള്ള പദ്ധതിയുടെ പ്രൊജക്ട് നിര്‍ദേശങ്ങള്‍ ഗ്രാമസഭ ചര്‍ച്ച ചെയ്തു. തനതു ഫണ്‍ിന്റെ അഭാവത്തില്‍ സംസ്ഥാന ബജറ്റില്‍ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച വികസന ഫണ്‍ിന്റെയും മാര്‍ഗ്ഗ രേഖയിലെ നിര്‍ബന്ധിത വകയിരുത്തലുകളുടെയും പരിമിതിക്കുള്ളിലാണ് വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നത്. 

ഭിന്നശേഷി തെറാപ്പി സെന്റര്‍, വണ്‍ൂര്‍ താലൂക്ക് ആശുപത്രി വികസനം, ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കല്‍, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, നെല്‍കൃഷി, പച്ചക്കറി വികസന പദ്ധതികള്‍, ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി, ക്ഷീരസംഘങ്ങള്‍ക്ക് കെട്ടിടവും ധനസഹായവും ഹൈടെക് അങ്കണവാടികള്‍ തുടങ്ങി വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭ അംഗീകരിച്ചു. 
വിവിധ ദിനങ്ങളിലായി നടന്ന ആസൂത്രണസമിതി, വര്‍ക്കിങ് ഗ്രൂപ്പ്, സ്റ്റോക്ക് ഹോള്‍ഡേഴ്സ്, പദ്ധതി രൂപീകരണ ഭരണസമിതി തുടങ്ങിയ യോഗത്തില്‍ നിന്നും ഉരുത്തിരിഞ്ഞ കരട് നിര്‍ദേശങ്ങളാണ് ഗ്രാമസഭയില്‍ അവതരിപ്പിച്ചത്. 
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ സന്തോഷ്, ഹെഡ് ക്ലര്‍ക്ക് പി.ജെ ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date