Skip to main content

സൂര്യതാപം: തൊഴില്‍സമയം ക്രമീകരിച്ചു

വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിന് സാധ്യതയുളളതിനാല്‍ തൊഴിലാളികളുടെ തൊഴില്‍സമയം ഏപ്രില്‍ 30 വരെ ക്രമീകരിച്ച് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു.  പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. രാവിലെ ഏഴ്  മുതല്‍ വൈകുന്നേരം ഏഴ്  വരെയുളള സമയത്തിനുളളില്‍ എട്ടുമണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. രാവിലെയും വൈകിട്ടും ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചയ്ക്ക് 12 ന് അവസാനിച്ച്  വൈകിട്ട്  മൂന്നിന്  ആരംഭിക്കുന്ന രീതിയില്‍ പുനക്രമീകരിച്ചിട്ടുണ്ട്. ഈ നിര്‍ദേശം ജില്ലയിലെ എല്ലാ തൊഴിലുടമകളും കര്‍ശനമായി പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍:0468  2222234.

date