Skip to main content

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം 21ന്

മൂലൂരിന്റെ 151-ാം  ജയന്തി ദിനമായ ഈ മാസം 21ന് വൈകിട്ട് മൂന്നിന് ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ചേരുന്ന മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം വീണാ ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് 34-ാമത് മൂലൂര്‍ അവാര്‍ഡും പ്രശസ്തിപത്രവും വിനോദ് വൈശാഖിക്കും നവാഗത കവികള്‍ക്കായുള്ള ആറാമത് മൂലൂര്‍ പുരസ്‌കാരവും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണനും സമ്മാനിക്കും. വിനോദ് വൈശാഖിയുടെ 'കൈതമേല്‍പച്ചയ്ക്ക് 25001 രൂപയും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണന്റെ 'വരാന്‍ പോകുന്ന ഇന്‍സ്റ്റലേഷന്‍സ് എന്ന കവിതയ്ക്ക് 10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്. മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ്  പി.വി. മുരളീധരന്‍  അധ്യക്ഷത വഹിക്കും.

date