Skip to main content

കൊറോണ: കാതോലിക്കറ്റ് കോളജില്‍ ബോധവത്കരണം

പത്തനംതിട്ട കാതോലിക്കറ്റ് കോളജ്  വിദ്യാര്‍ഥികള്‍ക്ക് കൊറോണ രോഗ പ്രതിരോധത്തില്‍ പരിശീലനം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസ്, എന്‍.എസ്.എസ്. യൂണിറ്റ്, കോളജിലെ സുവോളജി വിഭാഗം എന്നിവര്‍ സംയുക്തമായാണ് പരിശീലനവും ബോധവത്കരണവും സംഘടിപ്പിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു  പി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. എസ് രശ്മി ബോധവത്കരണ ക്ലാസ് നയിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ആര്‍. രേഖ, ഡോ.ആര്‍. സുനില്‍കുമാര്‍, ഡോ.സുനില്‍ ജേക്കബ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

കൊറോണ രോഗപ്രതിരോധം വിഷയമാക്കി ഫ്‌ളാഷ് മോബ് വിദ്യാര്‍ഥികള്‍ നടത്തി. കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൂവാല വിതരണം ചെയ്യുകയും കഫ് ഹൈജീന്‍ പരിശീലിപ്പിക്കുകയും ചെയ്തു. 

date