Skip to main content

മൂലൂര്‍ ജയന്തിയും സ്മാരക വാര്‍ഷികവും 19 മുതല്‍

സരസകവി മൂലൂര്‍ എസ് പത്മനാഭ പണിക്കരുടെ 151-ാമത് ജയന്തിയും സ്മാരകത്തിന്റെ 31-ാംമത് വാര്‍ഷികവും ഫെബ്രുവരി 19 മുതല്‍ 21 വരെ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ നടക്കും. 19ന് ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷ പരിപാടി വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ്  എംഎല്‍എ അധ്യക്ഷത വഹിക്കും. 

20ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന കേരള നവോത്ഥാന സ്മൃതി പ്രൊഫ.എ.ജി. ഒലീന ഉദ്ഘാടനം ചെയ്യും. ബുക്ക്മാര്‍ക്ക് കേരള സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും. 21ന് രാവിലെ 10ന് നടക്കുന്ന കവി സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. റവ ഡോ. മാത്യൂസ് വാഴക്കുന്നം അധ്യക്ഷത വഹിക്കും.

date