Skip to main content

തെങ്ങിൽ നിന്നുള്ള ആദായം: ക്വട്ടേഷൻ ക്ഷണിച്ചു

വിഴിഞ്ഞം രാജ്യാന്തര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം വില്ലേജിൽ കരിമ്പള്ളിക്കര പ്രദേശത്ത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 3.48 ഏക്കർ സ്ഥലത്തെ 316 തെങ്ങുകളിൽ നിന്നും മാർച്ച് ഒന്ന് മുതൽ 2021 ഫെബ്രുവരി 28 വരെ ആദായം എടുക്കുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തമ്പാനൂർ ബസ് ടെർമിനലിന്റെ ഒൻപതാം നിലയിൽ പ്രവർത്തിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2328616.
പി.എൻ.എക്സ്.617/2020

date