Skip to main content

പാചക വാതകം: ഓപ്പണ്‍ ഫോറം ഇന്ന്

 

    ജില്ലയിലെ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണ സംബന്ധമായ പരാതികള്‍, വാതക ചോര്‍ച്ച കൊണ്ടുള്ള  അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന്(ഫെബ്രുവരി 14) വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓപ്പണ്‍ ഫോറം നടക്കും. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിക്കും. ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.  
     (പി.ആര്‍.പി. 125/2020)

date