Skip to main content

പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

    കൂറുമാറ്റ നിരോധന നിയമ പ്രകാരം  മലപ്പുറം ജില്ലയിലെ പോത്തുകൽ ഗ്രാമപഞ്ചായത്ത് അംഗം സി. കരുണാകരൻ പിള്ളയെ  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ   വി . ഭാസ്‌കരൻ അയോഗ്യനാക്കി.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി  തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ഫെബ്രുവരി 11 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക്.  പാർട്ടി വിപ്പ് രണ്ട് തവണ ലംഘിച്ചതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കിയത്.
പി.എൻ.എക്സ്.625/2020 

 

date