Skip to main content

മണ്ണെണ്ണ പെര്‍മിറ്റ് വിതരണം

  മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിന് അനുവദിച്ച മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഫെബ്രുവരി 15, 17 തിയ്യതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ  വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 15 ന്  മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് അനുവദിച്ച കാര്‍ഷിക പെര്‍മിറ്റ് അതത് കൃഷി ഭവനുകളിലും മഞ്ചേശ്വരം, മംഗല്‍പാടി പഞ്ചായത്തുകളിലെ  കാര്‍ഷിക പെര്‍മിറ്റ് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിലും വിതരണം ചെയ്യും. 17 ന് കുമ്പള, പുത്തിഗെ, പൈവളികെ, എന്മകജെ പഞ്ചായത്തുകളിലെ കാര്‍ഷിക പെര്‍മിറ്റ് അതത് കൃഷി ഭവനുകളിലും  വിതരണം ചെയ്യും. പെര്‍മിറ്റ് ഉടമകള്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി നേരിട്ടെത്തി പെര്‍മിറ്റ് വില നല്‍കി പെര്‍മിറ്റുകള്‍ വാങ്ങണം.

date