Skip to main content

തൊഴില്‍ പരിശീലന ശില്‍പശാല നടത്തി

പട്ടികജാതി വികസന വകുപ്പും, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തും, വയനാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  യുവതീ യുവാക്കള്‍ക്കായി തൊഴില്‍ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വിജയന്‍ അധ്യക്ഷനായി. ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിയും ഇന്റര്‍നാഷണല്‍ ട്രൈനറുമായ അനിത പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്  പട്ടികജാതി വികസന ഓഫീസര്‍ മുനീര്‍ റഹ്മാന്‍,  മെമ്പര്‍  വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. സുസ്ഥിരവും വരുമാനദായകവുമായ വിവിധ തൊഴില്‍ സാധ്യതകള്‍, മികച്ച പരിശീലനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് ശില്‍പശാലയില്‍ വിവിധ ഫാക്കല്‍റ്റികള്‍ ക്ലാസെടുത്തു.
 

date