Skip to main content

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) പുറത്തിറക്കിയ പത്രക്കുറിപ്പ് -കൊറോണ നിരീക്ഷണവും ബോധവൽക്കരണവും തുടരുന്നു

ആലപ്പുഴ: കൊറോണരോഗ നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ 139 പേർ ഉണ്ട്.ആശുപത്രിയിൽആരും നിരീക്ഷണത്തിലില്ല. കാലയളവ് പൂർത്തിയാക്കി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവർ രോഗവാഹകരല്ല. അവരോട് യാതൊരു വിധത്തിലുളള അകൽച്ചയും പാലിക്കേണ്ടതില്ല. സമൂഹത്തിലേക്ക്‌ രോഗം പകരാതിരിക്കുന്നതിനുളള മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്.ജില്ലയുടെവിവിധ ഭാഗങ്ങളിൽവിദ്യാഭ്യാസസ്ഥാപനങ്ങൾ,ഗ്രാമസഭകൾ പൊതു ജനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കായി 57ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ജന്തുശാസ്ത്ര വിഭാഗം വിദ്യാർത്ഥികൾ, പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളജ് ആല എന്നിവിടങ്ങളിൽ സെമിനാർ നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽകഴിയുന്ന 33 പേർക്ക് ടെലികൗൺസിലിംഗ് നടത്തി. ജില്ലാമെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽവെച്ച്‌ കൊറോണ പ്രവർത്തനങ്ങളുടെഅവലോകന യോഗം നടന്നു. ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലേയും മെഡിക്കൽ ഓഫീസർമാരും ജില്ലാതലഉദ്യോഗസ്ഥരും പങ്കെടുത്തു.

date