Skip to main content

അമ്പലപ്പുഴ മണ്ഡലത്തിലെ 16 റോഡുകളുടെ അടിയന്തിര പുനരുദ്ധാരണത്തിന് 160 ലക്ഷം രൂപ അനുവദിച്ചു

ആലപ്പുഴജില്ലയിലെ അമ്പലപ്പുഴ മണ്ഡത്തില് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി‍ റോഡുകളുടേയും മറ്റ് എടുപ്പുകളുടേയും അടിയന്തിര പുനരുദ്ധാരണത്തിന് 160 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി. കഴിഞ്ഞ കാലവര്‍ഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടേയും മറ്റും അടിയന്തിര പുനരുദ്ധാരണത്തിനാണ് ദുരന്ത നിവാരണ(എ) വകുപ്പ് തുക അനുവദിച്ചത്. 16 റോഡുകള്‍ക്കും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. അടിയന്തിരമായി പുതുക്കി പണിയുന്നതിന് ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍:

1. പുറക്കാട് ഗാബിസ് പെട്രോള്‍ പമ്പ് മുതല്‍ കിഴക്കോട്ട് റോഡ്.

2. പുന്നപ്ര വടക്ക് പഞ്ചായത്ത് ഹനുമാന്‍ ജംഗഷന്‍ കിഴക്കോട്ട് ഈസ്റ്റ് വെനീസ് റോഡ്.

3. പുന്നവ്ര വടക്ക് സഹകരണ ആശുപത്രി കിഴക്കോട്ട് റോ‍ഡ്

4. പുന്നപ്ര വടക്ക് ദേശീയ പാതത്രിവേണി ടവര്‍ റോഡ്

5. പുന്നപ്ര തെക്ക് പുതുശ്ശേരി മഠം റോഡ്

6. പുന്നപ്ര തെക്ക് മിയാന്‍റെ ചിറ റോ‍ഡ്

7. അമ്പലപ്പുുഴ വടക്ക് എച്.എല്‍.പി.എസ്റോഡ്

8. അമ്പലപ്പുഴ വടക്ക് വെള്ളാപ്പള്ളി ജംഗ്ഷന്‍ കിഴക്കോട്ട് റോ‍ഡ്

9. അമ്പലപ്പുുഴ തെക്ക് പുതുക്കോടം പാലത്തിന് വടക്ക് കിഴക്കോട്ട് കല്ലും താഴെ റോഡ്.

10. അമ്പലപ്പുഴ തെക്ക് അട്ടിയില്‍ നിന്ന് കിഴക്കോട്ട് റോഡ്.

11. പുറക്കാട് ഒറ്റപ്പന മുതല്‍ കിഴക്കോട്ടുള്ള റോഡ്.

12. പുന്നപ്ര തെക്ക് പാര്‍വ്വതി പ്രിന്‍റേഴ്സിന് കിഴക്കോട്ടുള്ള റോഡ്

13. അമ്പലപ്പുഴ വടക്ക് വണ്ടാനം മെഡിക്കല്‍ കോളജ് ജംഗ്ഷന്‍ കിഴക്ക്തെക്കോട്ടുള്ള റോഡ്

14. പുന്നപ്ര വടക്ക് മനയ്ക്കല്‍മാന്താഴംപുല്ലരിക്കല്‍ റോഡ്

15. പുറക്കാട് ഐമനംതോട്ടപ്പള്ളി റോഡ്

16. പുന്നപ്ര വടക്ക് ബ്ലോക്ക് ജംഗ്ഷന്‍ ഇറച്ചിക്കട മുതല്‍ കിഴക്കോട്ട് പഴയ നടക്കാവ് റോഡ്

2019-20ലെ െള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റോഡുകള്‍ അടിയന്തിരമായി പുനരുദ്ധരിക്കുന്നത്.

date