പരിശീലന ക്ലാസ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് 2019 ല്‍ നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷയിലും പ്രായോഗിക പരീക്ഷയിലും വിജയിച്ച കോഴിക്കോട് ജില്ലയിലെ അപേക്ഷകര്‍ക്കായി ഫെബ്രുവരി 20, 24 തീയ്യതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലന ക്ലാസ് നടത്തുന്നു.
ഫെബ്രുവരി 20 രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഹാള്‍ടിക്കറ്റ് നമ്പര്‍ 19110001 മുതല്‍ 19110210 വരെയുളളവരുടെയും, ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഹാള്‍ടിക്കറ്റ് നമ്പര്‍ 19110211 മുതല്‍ 19110340 വരെയുളളവരുടെയും പരിശീലനം നടക്കും. ഫെബ്രുവരി 24 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഹാള്‍ടിക്കറ്റ് നമ്പര്‍ 19110341 മുതല്‍ 19110452 വരെയുളളവരുടെയും പരിശീലനം നടക്കും.
പരിശീലന ക്ലാസില്‍ പങ്കെടുത്ത് അതിന്റ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് വയര്‍മാന്‍ പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. പരീക്ഷയില്‍ വിജയിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ അപേക്ഷകരും ഹാള്‍ടിക്കറ്റ് സഹിതം പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ല ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ ഫെബ്രുവരി 18 ന് വൈകീട്ട് അഞ്ചിനകം ജില്ല ഡെപ്യൂട്ടി ചീഫ് ഇക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04952950002, ഇമെയില്‍: dceikkd@gmail.com.
- Log in to post comments