Skip to main content

അംശദായം വര്‍ദ്ധിപ്പിച്ചു

 

 

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  തൊഴിലാളി അംശദായം മാസത്തില്‍ നിലവിലുണ്ടായിരുന്ന അഞ്ച് രൂപയില്‍ നിന്നും 20 രൂപയായി വര്‍ദ്ധിപ്പിച്ചുത്തരവായി. 2020 ജനുവരി മുതല്‍ പുതുക്കിയ  നിരക്ക് പ്രാബല്യത്തിലായി.  നിലവില്‍ 2020 മാര്‍ച്ച് വരെ പഴയ നിരക്കില്‍ അംശദായം അടവാക്കിയ അംഗങ്ങള്‍ മൂന്ന് മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിച്ച  തുക അടയ്ക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2384006.

date