Post Category
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 19ന്
2019 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഇന്ധന സർച്ചാർജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 19ന് രാവിലെ 11ന് കമ്മീഷൻ ആസ്ഥാനത്തു നടക്കും. കമ്മീഷൻ അംഗീകരിച്ച നിരക്കിൽ നിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതുമൂലമുണ്ടായ അധിക ബാധ്യതയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി കമ്മീഷൻ മുൻപാകെ സമർപ്പിച്ച അപേക്ഷ www.erckerala.org യിൽ ലഭിക്കും. തെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാം.
പി.എൻ.എക്സ്.645/2020
date
- Log in to post comments