Skip to main content

കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകള്‍ ഹൈടെക്കായി എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനം കേരളം - മന്ത്രി സി രവീന്ദ്രനാഥ്

എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകള്‍ ഹൈടെക്കായി പ്രഖ്യാപിച്ച് ഗവണ്‍മെന്റ്  എല്‍ വി എല്‍ പി എസില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് മാസത്തോടെ എല്ലാ സ്‌കൂളുകളും ഹൈടെക് ആകും.
സംസ്ഥാനത്തെ സ്‌കൂളുകളുടെ നവീകരണത്തിന് 3500 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. 141 സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തില്‍ എത്തും. വിദ്യാര്‍ഥികളില്‍ വിവരത്തില്‍ നിന്നും അറിവിലേക്കുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. അതിനായി നിലവിലുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കണം. കുട്ടികള്‍ക്ക്  ഭാഷ, ഗണിതം,  ശാസ്ത്രം എന്നിവയില്‍ അടിസ്ഥാന വിവരം നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
  കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണിയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദും നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ശോഭന, ശ്രീലേഖ വേണുഗോപാല്‍, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ്, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ജയ പ്രസന്നന്‍, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അനിത പ്രസാദ്,  ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി താരാഭായി, ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍ കൃഷ്ണകുമാര്‍, ടി ആര്‍ ബീന, പി സിനി, ടി അനിയന്‍, ബി ബിനോയ്, ബിജു ലൂക്കോസ്, ബിന്ദു ഗോപാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി ഷീല, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ റെനി ആന്റണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ അനിത, ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോയിക്കുട്ടി,  കൊട്ടാരക്കര ഡയറ്റ് ലക്ചറര്‍ ജി ബാലചന്ദ്രന്‍, ബി പി ഒ ശാസ്താംകോട്ട ബുഷ്‌റ, സെക്രട്ടറി രാജനാചാരി, എസ് എസ് എം സി ചെയര്‍മാന്‍ റ്റി തുളസീധരന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി ആര്‍ ശങ്കരപ്പിള്ള,  ഹെഡ്മാസ്റ്റര്‍ ടി സസുരാല്‍ തുടങ്ങിവര്‍ സംസാരിച്ചു.

date