സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും
ആലപ്പുഴ: വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്.ആര്.ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ഫെബ്രുവരി 25ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എം.ഇ.എ അറ്റസ്റ്റേഷന്, അപ്പോസ്റ്റൈല്‍ (ഹേഗ് കണ്വെന്ഷന് ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷന്), യുഎ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ എംബസ്സി അറ്റസ്റ്റേഷനുകള്‍ക്കായി, അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ സേവനം ലഭിക്കുന്നതിനായി അന്നേ ദിവസം രാവിലെ 10നും ഉച്ചയ്ക്ക് 12.00 നും ഇടയ്ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ 0471-2770561 എന്ന നമ്പരില്‍ ബന്ധപ്പെടണം. പത്തനംതിട്ട ജില്ലയില്‍ 2020 ഫെബ്രുവരി 25 ന് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉളളതിനാല്‍ അന്നേ ദിവസം നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ലെന്ന് നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ അറിയിച്ചു.
- Log in to post comments