Post Category
യുവജന നേതൃത്വ പരിശീലന ക്യാമ്പ് 27 മുതല്‍
നെഹ്റു യുവകേന്ദ്ര ജില്ലയിലെ യുവതീയുവാക്കള്‍ക്കായി ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലമ്പുഴയില്‍ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളും ചര്‍ച്ചകളും ക്യാമ്പില്‍ നടക്കും. 50 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഭക്ഷണ, താമസ സൗകര്യങ്ങള്‍ സൗജന്യം. താല്പര്യമുള്ള 15-29 പ്രായപരിധിയിലുള്ളവര്‍ ബയോഡാറ്റ സഹിതം ഫെബ്രുവരി 20 നകം ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, ജില്ല പഞ്ചായത്ത് റോഡ്, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8593996536, 0491 2505024.
date
- Log in to post comments