Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രജത ജൂബിലിയാഘോഷം:  പ്രദര്‍ശന - വിപണനമേള, 

 

വിദ്യാര്‍ഥികള്‍ക്കായി കലാ - സാഹിത്യ മല്‍സരങ്ങള്‍  

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലിയാഘോഷവും പ്രദര്‍ശന വിപണന മേളയോടമനുബന്ധിച്ച് ഹയര്‍സെക്കന്‍ഡറി  - ബിരുദ വിദ്യാര്‍ഥികള്‍ക്കായി കലാ - സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 25 ന് രാവിലെ 11 ന് ചിത്രരചന- പെന്‍സില്‍ ഡ്രോയിംഗ്, ഉച്ചയ്ക്ക് 12 ന് വാട്ടര്‍ കളര്‍ ( ജലച്ചായം),  ഫെബ്രുവരി 26 ന് രാവിലെ 11 ന് കഥാരചന , ഉച്ചയ്ക്ക 12 ന് കവിതാ രചന, ഫെബ്രുവരി 29 ന് രാവിലെ 11 ന് പ്രസംഗം  എന്നിവയിലാണ് മത്സരം നടക്കുക. താല്പര്യമുള്ളവര്‍ 22 ന് വൈകീട്ട് അഞ്ചിന് മുമ്പായി 9809872782 എന്ന നമ്പറില്‍ എസ്.എം.എസ്. മുഖേന മത്സര ഇനത്തിന്റെ പേര് സഹിതം രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/  പ്രിന്‍സിപ്പല്‍ എന്നിവരുടെ സാക്ഷ്യപത്രവും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം അന്നേ ദിവസം  കോട്ടമൈതാനത്തുള്ള  മത്സരവേദിയില്‍ എത്തണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. കോട്ടമൈതാനത്ത്  ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടക്കുന്ന പ്രദര്‍ശന വിപണനമേള' ബി.സി.ഡി.സി എക്‌സ്‌പോ-2020 ' നടക്കുന്നത്.

date