Skip to main content

തത്സമയ വീഡിയോ കോണ്‍ഫറന്‍സ്- ഓണ്‍ലൈന്‍ സെമിനാര്‍ 15 ന് 

 

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 'ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ നിഷ് (നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) തത്സമയ വീഡിയോ കോണ്‍ഫറന്‍സ് -   ഓണ്‍ലൈന്‍ സെമിനാര്‍ ഫെബ്രുവരി 15 ന് രാവിലെ 10.30 ന് ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള  രക്ഷിതാക്കളും കുട്ടികളും സെമിനാറില്‍ പങ്കെടുത്ത് സംശയ ദൂരീകരണം നടത്തണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റോബിന്‍സണ്‍ റോഡിലെ മുനിസിപ്പല്‍ കോംപ്ലക്‌സിലുള്ള ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍- 0491-2531098, 8281899468.

date