'ഇന്നസെന്‍സ് 2020' കുടുംബശ്രീ ബഡ്സ് ഫെസ്റ്റ് 16 ന്
ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ മാനസിക ഉല്ലാസവും സര്‍ഗശേഷി വികാസവും ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'ഇന്നസെന്‍സ് 2020' ബഡ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ ഭാഗമായ കലാ മത്സരങ്ങള്‍ ഫെബ്രുവരി 16 ന് രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാകും.
കുടുംബശ്രീയുടെ പിന്തുണയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 25 ബഡ്സ് സ്ഥാപനങ്ങളിലെ മത്സരാര്‍ഥികളാണ് പാലക്കാട് ഗവ. മോയന്‍സ് എല്‍.പി. സ്കൂള്‍, ചെമ്പൈ സംഗീത കോളേജ് എന്നിവിടങ്ങളിലായി ഒരുക്കിയിരിക്കുന്ന വേദികളില്‍ മാറ്റുരക്കുക. പ്രധാന വേദിക്ക് 'ബിഥോവന്' വേദി രണ്ടിന് 'ഹോക്കിങ്സ്', വേദി മൂന്നിന് 'ഹെലന് കെല്ലര്‍' എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് കൂടുതല്‍ ശേഷിയോടെയും ആത്മാവിശ്വാസത്തോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റ് നടത്തുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി. സൈതലവി പറഞ്ഞു.
പരിപാടിയില്‍ കെ.വി. വിജയദാസ് എം.എല്‍.എ. മുഖ്യാതിഥിയാവും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും
- Log in to post comments