Skip to main content

അന്തര്‍ദേശീയ വനിതാ ദിനം: ചുമര്‍ചിത്രരചനാ മത്സരം മാര്‍ച്ച് 1-5 വരെ അപേക്ഷകള്‍ 22 വരെ സമര്‍പ്പിക്കാം

 

അന്തര്‍ദേശീയ വനിതാ ദിനം മാര്‍ച്ച് എട്ടിന് ആചരിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലയില്‍ ചുമര്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
'ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹികപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും' എന്ന ആശയം ഉള്‍ക്കൊണ്ടുള്ള വിഷയങ്ങളാണ് ചുമര്‍ ചിത്രരചനയില്‍ ഉണ്ടാവേണ്ടത്. ചിത്രങ്ങള്‍ പോസിറ്റീവ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവയും മതം, കക്ഷി രാഷ്ട്രീയം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാത്തതുമാകണം. ചിത്രരചന ആവശ്യത്തിന് പരമാവധി ഒരു ടീമിന് 2000 രൂപ നല്‍കുന്നതാണ്. കൂടാതെ, ആവശ്യമായ പെയിന്റ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭ്യമാക്കും. രണ്ടോ അതിലധികമോ വ്യക്തികള്‍ ഉള്‍പ്പെടുന്ന ടീമിന് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെയാണ് ചിത്രരചന പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ചിത്രരചനക്ക് 5000 രൂപ ക്യാഷ് പ്രൈസ് സംസ്ഥാനതല വനിതാദിനാചരണ പരിപാടിയില്‍ വിതരണം ചെയ്യും. ചുമര്‍ ചിത്രരചനാ മത്സരത്തിലെ വിഷയവുമായി ബന്ധപ്പെട്ട ഡിസൈന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഫെബ്രുവരി 22 നകം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.
 

date