Skip to main content

ആരോഗ്യ ബോധവത്കരണ കാമ്പയിന്‍

ശൂചീകരണ പ്രവര്‍ത്തനങ്ങളിലും ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പൊതുജനങ്ങളിലും കുട്ടികളിലും അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സാക്ഷരതാ മിഷന്‍ ആരോഗ്യ വകുപ്പ്, എന്നിവയുമായി സഹകരിച്ച് ജില്ലയില്‍ 16 കേന്ദ്രങ്ങളിലായി ആരോഗ്യ- ശുചിത്വ ബോധവത്കരണ കാമ്പയിന്‍ നടത്തും. നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിപാടി നടത്തുക.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ഫെബ്രുവരി നാല് രാവിലെ 10 ന് പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്. സ്‌കൂളില്‍ നടക്കും.പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ അധ്യക്ഷത വഹിക്കും. ,തിരൂരങ്ങാടി നഗര സഭ ചെയര്‍ പേഴ്‌സണ്‍ കെ.ടി. റഹീദ,സാക്ഷരതാ ജില്ലാ കോഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍,സാക്ഷരതാ പ്രേരക്മാര്‍,  മറ്റ് ജനപ്രതിനിധികള്‍ സംസാരിക്കും.

 

date