Post Category
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ട്രോംഗ് റൂം ഗാർഡ് പരീക്ഷ മാർച്ച് ഒന്നിന്
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ട്രോംഗ് റൂം ഗാർഡ് (കാറ്റഗറി നമ്പർ - 2/2019) പരീക്ഷ മാർച്ച് ഒന്നിന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ഒ.എം.ആർ പരീക്ഷ. അഡ്മിഷൻ ടിക്കറ്റുകൾ www.kdrb.kerala.gov.in യിലെ പ്രൊഫൈലിൽ നിന്ന് 15 മുതൽ ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുടെ അസ്സലും സഹിതം പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പേ പരീക്ഷാ കേന്ദ്രത്തിൽ എത്തണം. വൈകിയെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
പി.എൻ.എക്സ്.669/2020
date
- Log in to post comments