Skip to main content

അറിയിപ്പുകള്‍

 

പട്ടികജാതി വിഭാഗക്കാര്‍ക്കായി സൗജന്യ പരിശീലനത്തിന്
അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍ 20 നും 26 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൈത്തണ്‍ പ്രോഗ്രാമിംഗ് : നാലു മാസത്തെ  പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് മൂന്നു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ െൈസ്റ്റപന്റായി  ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്കോ, ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.
ഐ.ടി ബേയ്‌സ്ഡ് ബിസിനസ് മാനേജ്‌മെന്റ് ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്കോ ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.
വിഷ്വല്‍ ഇഫക്ട് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍ മീഡിയ ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി.എഫ്.എ പാസായവര്‍ക്കോ ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.
വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനു മുമ്പായി സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല.പി.ഒ, തിരുവനന്തപുരം 695015. വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്ക് സഹിതം cybersritraining@gmail.com  വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാം. ഫോണ്‍ 0471-2933944, 9447401523, 9947692219.

പിറവം ആറ്റുതീരം പാര്‍ക്കില്‍ ഓപ്പണ്‍ ജിംനേഷ്യം; ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ മേല്‍ നോട്ടത്തില്‍ പിറവം ആറ്റുതീരം പാര്‍ക്കില്‍ തയാറാക്കുന്ന ഓപ്പണ്‍ ജിംനേഷ്യത്തിലെക്ക് ജിം ഉപകരണങ്ങള്‍ വിതരണം ചെയ്ത് ജിം സ്ഥാപിക്കാന്‍ അംഗീകാരവും യോഗ്യതയുമുളള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുവാനുളള അവസാന തീയതി ഫെബ്രുവരി 25 ഉച്ചയ്ക്ക് രണ്ടു വരെ. ടെന്‍ഡര്‍ ഫോമിനും വിശദ വിവരങ്ങള്‍ക്കും പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടാം.

കര്‍ഷകര്‍ക്ക് ദ്വിദിന പരിശീലന ക്ലാസ്സ്

കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലനകേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി. നെട്ടൂരില്‍ 18, 19 തീയതികളിലായി 'നൂതനകൃഷിരീതികള്‍' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലനക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രം പ്രവേശനം. ഫോണ്‍ 0484 2703094.

കൊച്ചി സിറ്റി ടൂര്‍ പാക്കേജ്

കൊച്ചി: സൗത്ത് ഇന്ത്യയുടെ  തീരപ്രദേശമായ നമ്മുടെ കൊച്ചിയില്‍  ഒരു ദിവസം ചിലവഴിക്കാം . രാവിലെ ആരംഭിച്ച്  വൈകിട്ടോടെ പര്യവസാനിക്കുന്ന യാത്രയില്‍ ബോട്ടിംഗ്  കൂടി  ആസ്വദിച്ചു മടങ്ങാം.  കൂടാതെ ഡച്ച് പാലസ് , ജ്യൂവിഷ് സിനഗോഗ്,സാന്റാക്രൂസ് ബസിലിക്ക, സെന്റ്. ഫ്രാന്‍സിസ് ചര്‍ച്ച്, ചൈനീസ് ഫിഷിങ്ങ് നെറ്റ്, ഫോര്‍ട്ട്‌കൊച്ചി ബീച്ച്, കൊച്ചിന്‍ പോര്‍ട്ട്  മാരിടൈം ഹെറിറ്റേജ് മ്യൂസിയം , മറൈന്‍  ഡ്രൈവ് ബോട്ടിങ്ങ്, കേരള ഹിസ്റ്ററി മ്യൂസിയം,ലുലു മാള്‍ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഒരാള്‍ക്ക് 1,199/- രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.  കൂടാതെ  മുന്നാര്‍,പെരിയാര്‍ നാഷണല്‍ പാര്‍ക്ക്, ബാക്ക് വാട്ടര്‍, അതിരപ്പിള്ളി വാട്ടര്‍ ഫാള്‍സ് തുടങ്ങിയ സൗകര്യങ്ങളും എണാകുളം ഡിറ്റിപിസിയില്‍ നിന്നും  ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെപ്പറയുന്ന നമ്പറുകളിലോ, ഡിറ്റിപിസി ഓഫിസിലോ  ബന്ധപ്പെടാവുന്നതാണ്.
മൊബൈല്‍ നമ്പര്‍. 7907733011, 9847331200, 0484- 2367334

ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍(എന്‍ബിസിഎഫ്ഡിസി) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയപിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ന്യൂഡല്‍ഹിയുടെ കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ താഴെപറയുന്ന അനുബന്ധ സ്ഥാപനങ്ങളില്‍  ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാസം ആയിരം രൂപ നിരക്കില്‍  പഠന പരിശീലന വേതനം   നിബന്ധനകള്‍ക്കു വിധേയമായി നല്‍കും.
സ്ഥാപനം മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയം കലൂര്‍   (ഫോണ്‍ 0484 2985252) കോഴ്‌സുകള്‍– ഫീല്‍ഡ് ടെക്‌നിഷ്യന്‍ മറ്റു ഹോം അപ്ലയന്‍സെസ് (30 സീറ്റ്) കാലാവധി 3 മാസം (360 മണിക്കൂര്‍)   യോഗ്യത എസ്.എസ്.എല്‍.സി. സ്ഥാപനം  ഐ.എച്ച്.ആര്‍.ഡി എക്റ്റന്‍ഷന്‍ സെന്റര്‍,  തവനൂര്‍ ആയങ്കലം പോസ്റ്റ് ഓഫീസ് ജംങ്ഷന്‍ (ഗവ. ആര്‍ട്‌സ് ആന്റ്  സയന്‍സ്  കോളേജ്  പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം)   (ഫോണ്‍ 0494 2688699)കോഴ്‌സുകള്‍–ഡി.ടി.എച്ച് സെറ്റ്‌ടോപ്പ്  ബോക്‌സ് ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസ് ടെക്‌നീഷ്യന്‍ (30 സീറ്റ്).  കാലാവധി 2 മാസം (200 മണിക്കൂര്‍)   യോഗ്യത എസ്.എസ്.എല്‍.സി.  ഫീല്‍ഡ് ടെക്‌നിഷ്യന്‍ മറ്റു ഹോം അപ്ലയന്‍സെസ് (30 സീറ്റ്)   കാലാവധി 3 മാസം (360 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി.  ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍ (30 സീറ്റ്)  കാലാവധി 3 മാസം (350 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി. അപേക്ഷകരുടെ യോഗ്യതകള്‍ താഴെ പറയുന്നവയാണ്. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ അഥവാ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക  വിഭാഗക്കാര്‍ അഥവാ ഡീ നോട്ടിഫൈഡ്  സെമിനൊമാഡിക് ആന്റ് നൊമാഡിക് െ്രെടബ്‌സ് (ഡിഎംറ്റി) വിഭാഗത്തിലുള്ളവര്‍ അഥവാ  60 വയസോ അതിനു മുകളിലോ ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍. താല്‍പര്യമുള്ള അപേക്ഷകര്‍ ബന്ധപ്പെട്ട ഓഫീസുവഴി ഫെബ്രുവരി  22 നുമുമ്പായി അപേക്ഷ സമര്‍പ്പിക്കുക. ദേശീയ നഗര ഉപജീവന പദ്ധതി (എന്‍ യു എല്‍ എം) കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എന്‍.യുഎല്‍.എം) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയില്‍ ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ നടക്കുന്നത് മോഡല്‍ എഞ്ചിനീയറിംഗ്   കോളേജിന്റെ അനുബന്ധ സ്ഥാപനമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളില്‍ (0484–2985252) ആയിരിക്കും. സൗജന്യ കോഴ്‌സിന്റെ വിവരങ്ങള്‍ താഴെ വിശദമാക്കിയിരിക്കുന്നു.
  ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊല്യൂഷന്‍ യോഗ്യത: എസ്.എസ്.എല്‍.സി
കാലാവധി: 3 മാസം (525 മണിക്കൂര്‍) അപേക്ഷകര്‍ കേരളത്തിലെ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍        ഒരുലക്ഷം രൂപയ്ക്കു താഴെ  വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. ദീര്‍ഘദൂര വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. താല്‍പര്യമുള്ള അപേക്ഷകര്‍ ബന്ധപെട്ട മുന്‍സിപ്പാലിറ്റി / കോര്‍പറേഷനുകളിലെ എന്‍.യു.എല്‍.എം (എന്‍ യു എല്‍ എം) ഓഫീസു വഴി ഫെബ്രുവരി 22നു മുമ്പായി അപേക്ഷ സമര്‍പ്പിക്കുക.

date