Skip to main content

കൊറോണ ബോധവത്കരണം ജനറല്‍ ആശുപത്രിയിലും

പത്തനംതിട്ട ജനറല്‍ ആശുപത്രി ഒപി വിഭാഗത്തില്‍ കൊറോണാ ബോധവത്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസും ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗവ. നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ കൊറോണാ പ്രതിരോധ സന്ദേശങ്ങളടങ്ങിയ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ രതി കുമാരി, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗീതാ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

 

date