Skip to main content

റവന്യൂ അദാലത്തും കണക്ഷന്‍ മേളയും

പി.എച്ച് സബ്ഡിവിഷന്‍ പത്തനംതിട്ട, റാന്നി എന്നിവയുടെ പരിധിയിലുളള പത്തനംതിട്ട, കോന്നി, അടൂര്‍, റാന്നി, വടശേരിക്കര സെക്ഷന്‍ കാര്യാലയങ്ങളില്‍ നിന്ന് വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടുളള ഉപഭോക്താക്കളുടെ  വാട്ടര്‍ ചാര്‍ജ് ബില്‍, വെള്ളം ലഭിക്കാത്ത ഇടങ്ങളിലെ വെളളക്കരം കുടിശിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുളള  റവന്യൂ അദാലത്ത് മാര്‍ച്ച് 17 ന് നടക്കുമെന്ന്  ജല അതോറിറ്റി പി.എച്ച് ഡിവിഷന്‍ പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ മാസം 29 വരെ സബ് ഡിവിഷന്‍ കാര്യാലയങ്ങളില്‍ കണ്‍സ്യൂമര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവ സഹിതം ഉപഭോക്താക്കള്‍ക്ക്  പരാതികള്‍ നല്‍കാം.  

 

 

date