Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം  തൊഴില്‍ വായ്പാ പദ്ധതിയായ  'മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതി'ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി തൊഴില്‍ രഹിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  50,000 രൂപയാണ്  പദ്ധതി തുക.
അപേക്ഷകര്‍  18-55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയരുത്.   പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാദ്ധ്യതയുള്ള ഏത് സ്വയം   തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍/ മോട്ടോര്‍ വാഹനം വാങ്ങല്‍  ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. അപേക്ഷാ ഫോറവും  വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036.

ഡി ടി പി പരിശീലകനെ ആവശ്യമുണ്ട്
തോട്ടട ഗവ.പോളിടെക്‌നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായി നടത്തുന്ന ഡി ടി പി കോഴ്‌സ് പഠിപ്പിക്കുവാന്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്.  ഡി ടി പി യില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ഉള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 20 ന് രാവിലെ 11 മണിക്ക് തോട്ടട ഗവ.പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് വേണ്ടി സി ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍  ആരംഭിക്കുന്ന വിവിധ പരിശീലനങ്ങള്‍ക്ക് 20 നും 26 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പൈത്തണ്‍ പ്രോഗ്രാമിങ് (യോഗ്യത: ബി ടെക്/എം സി എ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്),  ഐ ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിങ്, ഐ ടി ബേയ്‌സ്ഡ് ബിസിനസ് മാനേജ്‌മെന്റ്്(യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി ഇ/ബി ടെക്/എം സി എ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്), വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷ്വല്‍ മീഡിയ (യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി എഫ് എ/ബി ടെക്/എം സി എ/എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയാണ് കോഴ്‌സുകള്‍.  
വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org ല്‍ ലഭിക്കും.  യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് അഞ്ചിനകം സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി ഒ, തിരുവനന്തപുരം 695 015 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0471 2933944, 9447401523, 9947692219.

ലാബ് അസിസ്റ്റന്റ് ട്രെയിനി നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ലാബ് അസിസ്റ്റന്റ് ട്രെയിനിമാരെ വേതനമില്ലാതെ നിയമിക്കുന്നു.  വി എച്ച് എസ് ഇ-എം എല്‍ ടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497 2709920.

വിചാരണ മാറ്റി
ഫെബ്രുവരി 19 ബുധനാഴ്ച കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ ഫെബ്രുവരി 25 ന് 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ് എസ് എല്‍ സി), ഡി സി എ-എസ് (പ്ലസ്ടു, വി എച്ച് എസ് സി) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ സെന്ററില്‍ ലഭിക്കും.  ഫോണ്‍: 0497 2702812.

ഗതാഗതം നിരോധിച്ചു
തലശ്ശേരി - വളവുപാറ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി എരഞ്ഞോളി  പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനാല്‍ പ്രസ്തുത റോഡില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെ രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ വാഹനഗതാഗതം നിരോധിച്ചു.  കൂത്തുപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തലശ്ശേരി - കൊളശ്ശേരി - ചോനാടം വഴി പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date