Post Category
ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സര്‍വ്വേ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളായ ഇരട്ടയാര്‍(കട്ടപ്പന ബ്ലോക്ക്), കൊക്കയാര്‍(അഴുത ബ്ലോക്ക്), വണ്ണപ്പുറം, വെള്ളിയാമറ്റം (ഇളംദേശം ബ്ലോക്ക്), കഞ്ഞിക്കുഴി (ഇടുക്കി ബ്ലോക്ക്), പള്ളിവാസല്‍(അടിമാലി ബ്ലോക്ക്),മാങ്കുളം (ദേവികുളം ബ്ലോക്ക്), രാജകുമാരി (നെടുങ്കണ്ടം ബ്ലോക്ക്) എന്നീ 8 ഗ്രാമപഞ്ചായത്തുകളില്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അടിസ്ഥാനത്തില്‍ പദ്ധതികള്‍ കണ്ടെത്തുന്നതിനായി ഫെബ്രുവരി 8 മുതല്‍ സര്‍വ്വേ നടത്തുമെന്ന് ജോയിന്റ് പ്രാഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments