Skip to main content

ചോറ്റാനിക്കര മകം: ഒരുക്കങ്ങൾ വിലയിരുത്തി

കാക്കനാട്: ചോറ്റാനിക്കര മകം തൊഴലിനായുള്ള  ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു. എ.ഡി.എം കെ. ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. അടുത്ത മാസം എട്ടിനാണ് ചോറ്റാനിക്കര മകം. 
    ക്ഷേത്ര ദർശനത്തിനായി എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഏഴാം തീയതി തന്നെ ഒരുക്കുമെന്ന് ദേവസ്വം ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. ഹരിത പ്രോട്ടോകോൾ ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.  യോഗത്തിൽ കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ്, ഡി.വൈ.എസ്.പി കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

date