കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍
സംസ്ഥാന സഹകരണ യൂണിയന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഫുള്‍ടൈം എം.ബി.എ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ ഒരു മണിവരെ നാഗമ്പടത്തുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടക്കും. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റം എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍ അവസരമുണ്ട്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷാ ഫോറം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ 9746298677/9995302006 എന്ന ഫോണ്‍ നമ്പരിലും
www.kicmakerala.in എന്ന വെബ് സൈറ്റിലും ലഭിക്കും.
(കെ.ഐ.ഒ.പി.ആര്‍-252/18)
- Log in to post comments