Skip to main content

സൂര്യാഘാതം: തൊഴിലാളികളുടെ ജോലിസമയം പുന:ക്രമീകരിച്ചു

വേനല്‍ക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുന.ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെയാണ് സമയം പുന.:ക്രമീകരിച്ചത്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്  ഉച്ചക്ക് 12 മുതല്‍ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് 3
മണിക്ക് ആരംഭിക്കുന്ന പ്രകാരവുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തൊഴിലുടമകള്‍  തൊഴിലാളികളുടെ ജോലിസമയത്തില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും തൊഴിലാളികള്‍  ഉച്ചക്ക് 12 മുതല്‍ 3 മണി വരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04862 222363, 227898, 8547655396, 9446743851

date