Skip to main content

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വയറിംഗ് ചെയ്യുന്നവര്‍ക്കെതിരെ നടപടി

 
            ജില്ലയിലെ വീടുകളിലേയും സ്ഥാപനങ്ങളിലേയും വയറിംഗ് ജോലികള്‍ വൈദ്യുതി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വയര്‍മാന്‍ ലൈസന്‍സി    ഇല്ലാത്തവര്‍ അനധികൃതമായി നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടണ്‍്.   ഉപഭോക്താക്കള്‍ വയറിംഗ് ജോലികള്‍ ഏല്‍പ്പിക്കുന്നതിനു മുന്‍പ് വയറിംഗ് ലൈസന്‍സ് പരിശോധിച്ച് സാധുത ഉറപ്പുവരുത്തണം. അനധികൃത വയറിംഗ് നടത്തുന്നത് ഇലക്ട്രിസിറ്റി ആക്ട് 2003, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി വൈദ്യുതി സുരക്ഷ റഗുലേഷന്‍സ് 2010 എന്നിവ പ്രകാരം കുറ്റകരമാണ്.  ഇത്തരം പ്രവര്‍ത്തികള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കും.  കൂടാതെ ഇത്തരം വയറിംഗുകള്‍ക്ക് പൂര്‍ത്തീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന  ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരേയും നടപടി എടുക്കുമെന്ന്  ഇടുക്കി ജില്ലാ   ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  04862 253465 എന്ന നമ്പരിലോ eiidukki@gmail.com  എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

date