Skip to main content

ഡയറി യൂണിറ്റ് തുടങ്ങുന്നതിന് ധനസഹായം

  ക്ഷീരവികസന യൂണിറ്റ് ഓഫീസിന്റെ പരിധിയിലുള്ള സഹകരണസംഘങ്ങളില്‍ പട്ടികജാതിക്കാരായ കര്‍ഷകര്‍ക്ക് പുതിയ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ ചിലവില്‍ 75 ശതമാനം കേന്ദ്ര ധന സഹായത്തോടെ പ്രത്യേക ഘടക പദ്ധതി പ്രകാരമാണിത് നടപ്പാക്കുന്നത്. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ 2 അപേക്ഷകള്‍ ഫെബ്രുവരി 20ന്  5 മണിക്ക് മുന്‍പായി കട്ടപ്പന ക്ഷീരവികസന യൂണിറ്റില്‍ സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം ക്ഷീര സഹകരണ സംഘത്തില്‍ നിന്നും ലഭിക്കും.
 

date