Skip to main content

പോക്‌സൊ കേസില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ഇളംദേശം ബ്ലോക്കിലെ ഡ്രൈവര്‍ കെ സി പ്രദീപിനെ പോക്‌സൊ കേസില്‍ പ്രതി ചേര്‍ത്ത് കരിമണ്ണൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത സാഹചര്യത്തില്‍ കേരള സിവില്‍ സര്‍വ്വീസ് ( തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ പ്രകാരം ഉടന്‍ പ്രാബല്യത്തില്‍ സേവനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും ജിലാ കലക്ടറുടെ സസ്‌പെന്‍ഷന്‍ ഉത്തരവിലൂണ്ട്.
 

date