Skip to main content

ഇംഗ്ലീഷ് ഭാഷ മികവ് പ്രഖ്യാപനം ഇന്ന് (14)

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 അധ്യയന വര്‍ഷത്തിലെ അക്കാദമിക മികവായ, സ്‌മൈല്‍ 2കെ20,  ഇംഗ്ലീഷ് ഭാഷ മികവ് പ്രഖ്യാപനവും  പൊതുസമ്മേളനവും ഇന്ന് (14) 10 മണിക്ക് വാഴത്തോപ്പ് ഗവ.എല്‍.പി സ്‌കൂളില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം ജലാലുദ്ദീന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ മുഖ്യപ്രഭാഷണം മടത്തും.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍, പൊതുവിദ്യാഭ്യാസ മിഷന്‍ പദ്ധതി വിശദീകരണം നിര്‍വഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസ്, പഞ്ചായത്തംഗം ഷിജോ തടത്തില്‍, വാഴത്തോപ്പ് ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മോളി പി.പി, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date