Skip to main content
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലുള്ള  ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളം  ഇടുക്കിയില്‍ സംഘടിപ്പിച്ച  പ്രത്യേക ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി   കൊറോണ വൈറസിനെതിരെയുള്ള ബോധവത്കരണ പോസ്റ്റര്‍  പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എര്‍മ്മലീണ്ട ഡയസ്  പുറത്തിറക്കുന്നു.

സ്വച്ഛതാ കര്‍മ്മപദ്ധതി പ്രത്യേക ജനസമ്പര്‍ക്ക പരിപാടി

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലുള്ള  ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളം, ടൂറിസം ഇന്ത്യ മാഗസിന്‍,സംസ്ഥാന ആരോഗ്യ-ടൂറിസം വകുപ്പുകളുമായി സഹകരിച്ച് ഇടുക്കിയിലെ ചിത്തിരപുരം ലീഫ് റിസോര്‍ട്ടില്‍  സ്വച്ഛതാ കര്‍മ്മപദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എര്‍മ്മലീണ്ട ഡയസ്  പരിപാടി ഉദ്ഘാടനം ചെയ്തു.മൂന്നാര്‍ ഹോട്ടല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് ഏലീയാസ്,  സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്‌ളിസിറ്റി ഓഫീസര്‍ എല്‍ .സി . പൊന്നുമോന്‍, മാനേജിംഗ് എഡിറ്റര്‍ ടൂറിസം ഇന്ത്യ കെ.വി.രവിശങ്കര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ശുചിത്വമിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍.വേണുഗോപാല്‍ ശുചിത്വബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. കൊറോണ വൈറസിനെതിരെയുള്ള ജാഗ്രതാബോധവല്‍ക്കരണ ക്ലാസ്സിന് ഡോ. സുരേഷ് ബാബു, പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ സി.ജി.ബാബുരാജ്  എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്രസംഗീത നാടക അക്കാദമി കലാകാരന്‍ തണ്ണീര്‍മുക്കം സദാശിവന്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ കലാപരിപാടിയും ഉണ്ടായിരുന്നു.

 

date