Post Category
എസ്.സി പ്രൊമോട്ടര്‍ നിയമനം; കൂടിക്കാഴ്ച 24ന്
കാക്കനാട്: പട്ടികജാതി വികസന വകുപ്പില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പ്പറേഷന് തലങ്ങളില്‍ എസ്.സി പ്രൊമോട്ടറാകുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഈ മാസം 19ന് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ മാസം 24ന് രാവിലെ 10 മണി മുതല്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 8547115704.
date
- Log in to post comments