തീരദേശപരിപാലന ജില്ലാതലസമിതി യോഗം ചേര്‍ന്നു
തീരദേശപരിപാലന ജില്ലാതലസമിതി യോഗം ചേര്‍ന്നു
കാക്കനാട്: തീരദേശ പരിപാലന സമിതിയുടെ എട്ടാമത് ജില്ലാതല യോഗം ചേര്‍ന്നു. ജില്ലയിലെ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച 309 അപേക്ഷകള്‍ യോഗത്തില്‍ പരിഗണിച്ചു. നിയമപ്രകാരം അനുവദനീയമായ റഗുലറൈസേഷന്‍ അപേക്ഷകള്‍ സംസ്ഥാന തീരദേശപരിപാലന അതോറിറ്റിക്ക് കൈമാറാന്‍ യോഗത്തില്‍ നടപടി സ്വീകരിച്ചു. സി.ആര്‍.ഇസഡ് നിയമപ്രകാരം അനുവദനീയമായതും ജില്ലാതല കമ്മറ്റിയുടെ അധികാരപരിധിയില്‍ വരുന്നതുമായ സി.ആര്‍.ഇസഡ് അനുമതിക്കുള്ള 148 പുതിയ അപേക്ഷകൾക്ക് അനുമതി നല്‍കി.
കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ ടൗണ്‍ പ്ലാനര്‍ ജെ. ജയകുമാര്‍, ജില്ലാതല കമ്മറ്റി അംഗം കെ.ജെ ലീനസ്, സി.ആര്‍.ഇസഡ് ബാധകമായ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കുടുംബി സേവാസംഘം സംസ്ഥാന സെക്രട്ടറി എം.എന്‍ രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments