Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുളളത്. ആറു മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നന്ദാവനം, വികാസ് ഭവന്‍.പി.ഒ തിരുവനന്തപുരം -33. ഫോണ്‍ 0471-2325101, 2325102 https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ എറണാകുളം, നോര്‍ത്ത് പറവൂര്‍ 9446605436, 9496745465, കോലഞ്ചേരി 9446607564, 9496324721, എളമക്കര 9020852888, 8281219403, അങ്കമാലി 8281505094, ഇടപ്പളളി 7736444335, ആലുവ 9446354736.

date