Post Category
എഞ്ചിനീയറിംഗ് ഡിപ്ലോമ തുല്യതാപരീക്ഷ: മാര്‍ച്ച് 17 വരെ അപേക്ഷിക്കാം
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്കുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ടു വര്‍ഷ കോഴ്സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ നല്കുന്ന ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി തുല്യത ലഭിക്കുന്നതിനുള്ള തുല്യതാ പരീക്ഷ സാങ്കേതിക പരീക്ഷാ കണ്ട്രോളര് മെയ് അഞ്ചിന് നടത്തും. പരീക്ഷാ സംബന്ധ വിവരങ്ങളടങ്ങിയ നോട്ടിഫിക്കേഷന്‍ www.tekeral.org യിലെ Equivalency Test എന്ന ലിങ്കില്‍ ലഭ്യമാണ്. ഓണ്‍ലൈനായി മാര്‍ച്ച് 17 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ഫീസടച്ച രേഖകള്‍ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 20 ന് മുന്‍പ് സമര്‍പ്പിക്കണം.
പി.എന്‍.എക്സ്.469/18
date
- Log in to post comments