Post Category
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി : അധിവര്‍ഷാനുകൂല്യം 15 വരെ കൈപ്പറ്റാം
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2010 ല്‍ അനുവദിച്ച അധിവര്‍ഷാനുകൂല്യം കൈപ്പറ്റാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നു. ഫെബ്രുവരി 15ന് മുമ്പ് ഓഫീസില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റാം. പ്ലാമൂട് വൈലോപ്പിള്ളി സംസ്‌കൃതി ഭവന് സമീപമുള്ള എം.ആര്‍.എ -19 ബോര്‍ഡ് ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍ 0471 2729175. തിരിച്ചറിയല്‍ രേഖകളുടെ ഒറിജിനലും രണ്ട് കോപ്പിയും ഹാജരാക്കണം.
പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
അംഗം മരണപ്പെട്ടാല്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അവകാശി ബന്ധം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും, അതിനോട് ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.
പി.എന്‍.എക്‌സ്.477/18
date
- Log in to post comments