Skip to main content

ലൈഫ് മിഷന്‍ യോഗം ചേര്‍ന്നു

 

    ജില്ലയിലെ ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു.  വിവിധ പദ്ധതികളില്‍ പൂര്‍ത്തിയാകാതെ അവശേഷിക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന.  ഇത്തരം വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.  എസ്റ്റിമേറ്റ് 15നകം പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. എസ്റ്റിമേറ്റിന് പഞ്ചായത്ത്, മുനിസിപ്പല്‍ ബ്ലോക്ക്തല കര്‍മ്മ സമിതിയുടെ അംഗീകാരം ലഭ്യമാക്കണം.  പൂര്‍ത്തിയാക്കിയ എസ്റ്റിമേറ്റുകള്‍ക്ക് രണ്ടു ദിവസത്തിനകം  അംഗീകാരം തേടണമെന്ന് യോഗത്തില്‍ തീരുമാനിച്ചു.  നിലവില്‍ ഭവന പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലഭ്യമായിട്ടുള്ള തുക എത്രയും പെട്ടെന്ന് വിനിയോഗിക്കണം.  വിവിധ പഞ്ചായത്തുകളുടെ കൈവശം ഇപ്പോള്‍ 7.55 കോടി രൂപയുണ്ട്.  ഇത് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കണം.  ലഭ്യമായ തുകയുടെ ആദ്യ ഗഡുവെങ്കിലും അനുവദിക്കണം.  ലൈഫ് മിഷന്റെ പുരോഗതിയുടെ റിക്കോര്‍ഡ് കൃത്യമായി ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  യോഗത്തില്‍ ലൈഫ് മിഷന്‍ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്തല, മുനിസിപ്പല്‍തല പ്രതിനിധികള്‍ പങ്കെടുത്തു.

date