Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2020-21 അധ്യയനവര്‍ഷം മൂന്നാര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അന്തേവാസികളുടെ യൂണിഫോം, നൈറ്റ് ഡ്രസ് വസ്ത്രങ്ങള്‍ തുന്നി നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ഒരു കുട്ടിയുടെ യൂണിഫോം, നൈറ്റ് ഡ്രസ് എന്നിവയുടെ തുകയാണ് രേഖപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ ക്വട്ടേഷനുകള്‍ക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും. ക്വട്ടേഷനുകള്‍ മാര്‍ച്ച് 17 വൈകിട്ട് നാല് വരെ സ്വീകരിക്കുകയും അന്നേ ദിവസം 4.30ന് തുറക്കുകയും ചെയ്യും. കരാര്‍ ഉറപ്പിക്കുന്നവര്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സ്ഥാപന മേധാവിയുമായി കരാറില്‍ ഏര്‍പ്പെടണം.
date
- Log in to post comments