Skip to main content

കോവിഡ് 19 : ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനങ്ങൾ ആരംഭിച്ച് ഇരിങ്ങാലക്കുട നഗരസഭ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ രക്തസാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങുന്നവരോട് ജില്ലാതല കൊറോണ സെല്ലുമായും ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധപ്പെടാനാണ് നിർദ്ദേശം നൽകുന്നത്. താലൂക്ക് ആശുപത്രിയിൽ പേ വാർഡുകൾ എല്ലാം ഐസോലേഷൻ വാർഡുകളായി സജ്ജീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഡയാലിസിസ് യൂണിറ്റിന് വേണ്ടിയുള്ള
കെട്ടിടനിർമാണത്തിന്റെ നടപടികളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു. 3,37,00,000 രൂപയാണ് യൂണിറ്റിനായി സർക്കാരിൽനിന്ന് ലഭിച്ചിട്ടുള്ളത്. പുതിയ ഒ.പി. ബ്ലോക്കിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻനായർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബ്ദുൽ ബഷീർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, വാർഡ് കൗൺസിലർ സംഗീത ഫ്രാൻസിസ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date