Skip to main content

ഇരവിപേരൂരില്‍ ഐസോലേഷനില്‍  ഉള്ളവര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും

ഐസോലേഷനില്‍ ഉള്ളവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണസമിതി അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

നസ്രേത്ത് ഫാര്‍മസി കോളജുമായി ചേര്‍ന്ന് ഹാര്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കും. വാര്‍ഡുതല ആരോഗ്യപരിപാലന കമ്മറ്റികള്‍ ഉടന്‍ ചേരും. വാര്‍ഡുതല വിവര ശേഖരണവും നിരീക്ഷണവും കര്‍ശനമാക്കും. ബോധവത്ക്കരണ നോട്ടീസ് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നല്‍കും. പൊതു സ്ഥലങ്ങളില്‍ ശുചീകരണമാര്‍ഗരേഖ നല്‍കും. ഇവ നടപ്പാക്കുന്നു എന്ന് കര്‍ശനമായി നിരീക്ഷിക്കും. ബോധവത്ക്കരണ പ്രദര്‍ശനങ്ങള്‍ പഞ്ചായത്തിന്റെ പൊതു സ്ഥലങ്ങളില്‍ നാളെ മുതല്‍ ആരംഭിക്കും. ആവശ്യമുള്ള പക്ഷം ഐസോലേഷന്‍ വാര്‍ഡു ക്രമീകരിക്കുന്നതിന് ഒരാള്‍ തന്റെ വീട് വിട്ടുനല്‍കുന്നതിന് സന്നദ്ധത അറിയിച്ച് കത്ത് നല്‍കി.

ഇരവിപേരൂര്‍ പഞ്ചായത്തില്‍ 45 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ മൂന്നു പേര്‍ പ്രൈമറി ഐസൊലേഷനിലും 42 പേര്‍ നിരീക്ഷണത്തിലുമാണുള്ളത്.

 

date