Skip to main content

കോവിഡ് 19:   ജില്ലയില്‍ ഇന്ന് ലഭിച്ച 10 ഫലങ്ങളും നെഗറ്റീവ്; ആശ്വസിക്കാം

കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലയല്‍ ഊര്‍ജിതം. ഇന്ന് (മാര്‍ച്ച് 13) രാവിലെ ലഭിച്ച 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായതില്‍ ആശ്വാസമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇന്ന് ലഭിച്ച 10 പരിശോധനാ ഫലങ്ങളില്‍ നാലുപേര്‍ ഹൈ റിസ്‌ക്ക് ലിസ്റ്റില്‍ ഉള്ളവരാണ്. ഇന്ന് 12 ഫലങ്ങള്‍കൂടി പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ആറുപേര്‍ ഹൈ റിസ്‌ക്കില്‍ ഉള്‍പ്പെട്ടവരാണ്. 

കോവിഡ് വൈറസ്ബാധ ലക്ഷണങ്ങളുമായി മൂന്നു പേരെകൂടി പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. മൂന്നു ദിവസമായി 22 റിസല്‍ട്ടുകളാണ് നെഗറ്റീവായി ലഭിച്ചത്. ഇതില്‍ അഞ്ച് പേര്‍ രോഗബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. 

 

 

date